മഴക്കാല റോഡു ശുനകന്മാർ
അപകടം പിടിച്ച മഴക്കാല റോഡുകൾ, കൂടാതെ റോഡുകൾ നന്നായി കാണാൻ കഴിയാത്ത വിധം കാടുകളും മുൾപടർപ്പുകളും റോഡിലേയ്ക്ക് ചാഞ്ഞു കിടക്കുന്നതും അപകട സാധ്യത കൂട്ടുന്നു ,......പഞ്ചായത്തോ, PWD യോ തൊഴിൽ ഉറപ്പോ വെട്ടി മാറ്റുന്നില്ല ,പൊതുമരാമത്ത് വകുപ്പിനാണ് ഉത്തരവാദിത്വം കൂടുതൽ ,.. റോഡിൽ ഇറങ്ങി നടക്കാൻ പറ്റുമോ പട്ടിക്കു പട്ടയം കിട്ടിയതുപോലെയാ ഓടിച്ചു കാട്ടിൽ കയറ്റുകയാ നായകൾ , ഓടിയാലോ റോഡിലെ നാലു കുഴികളിൽ ചാടാതെ രക്ഷപെടാൻ പറ്റില്ല , നമ്മുടെ നികുതിപ്പണം എവിടെയാണ് ഉപയോഗിക്കുന്നത്., മന്ത്രിമുതലാളിമാർക്ക് ദന്തമന്തിരം പണിയാനും ആർഭാട വിദേശ യാത്രക്കും രാപകലില്ലാതെ ഫോണ്‍ വിളിച്ചു കളയാനും ആണോ . കുറെ മൃഗസ്നേഹികൾ കേരളത്തിലും ഇന്ത്യയിലും ഉണ്ട് , അവരെ കുറ്റം പറയുകയല്ല , ക്ഷമാപണം ചോദിച്ചു കൊണ്ട് ഒരു കാര്യം പറയട്ടെ മനുക്ഷ്യരെ നിർദാക്ഷിണ്യം ഉപദ്രവിക്കുന്നവയെ (തെരുവുനായ) പിടിച്ചു കൂട്ടമായിട്ട് ഇവരുടെ വീടിന്റെ ഗേറ്റിനകത്ത് കയറ്റി വിട്ട് ഗേറ്റടയ്ക്കണം. അപ്പോൾ അറിയാം വ്യാജ മൃഗസ്നേഹവും ഉള്ളിലെ ക്ഷോഭവും. ഈ മൃഗസ്നേഹികൾ എന്തുകൊണ്ട് ഇവയെ പുനരുജ്ജീവിപ്പിക്കുന്നില്ല. അല്ലെങ്കിൽ അലഞ്ഞു തിരിയുന്ന തെരുവുനായ്ക്കളെ മൃഗാഭയാർഥി കേന്ദ്രം നിർമിച്ച് അതിലാക്കുന്നില്ല.കൊല്ലാനോ സമ്മതിക്കില്ല , ശരി വേണ്ട കൊല്ലണ്ട,
ശാശ്വത പരിഹാരമെങ്കിലും പറഞ്ഞുകൊടുക്ക്. അതെങ്ങനെയാ ആഡംബര
വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് തെരുവുനായയെ പേടിക്കണോ ( ആനപ്പുറത്ത് ഇരിക്കുന്നവന് പട്ടിയെ പേടിക്കണോ) എന്ന പഴംചൊല്ല് ഓർമ വരികയാ. കൂലിപ്പണിക്കാരന്റെ കുട്ടികൾ സ്കൂളിൽ നടന്നു പോകുമ്പോഴും പാവപ്പെട്ടവൻ റേഷൻ വാങ്ങാൻ പോകുമ്പോഴും ബസ് കയറാൻ നില്ക്കുമ്പോഴും വൈദ്യശാലയിൽ പോകുമ്പോഴും ആണല്ലോ കടിച്ചു കുടയുന്നത്. നിയമങ്ങളിലെ ഏടാകൂടം കാരണം ഒന്നും ചെയ്യാൻ വയ്യാത്ത അവസ്ഥയാണ് പഞ്ചായത്തിനും ഗവണ്‍മെന്റിനും.
അഭിപ്രായങ്ങള്‍