പോസ്റ്റുകള്‍

2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
സത്യം മൂടാൻ കള്ളം  സത്യത്തെ കള്ളത്തരം കൊണ്ട് മൂടി പൊങ്ങച്ചം കൊണ്ട് അഴകും കൊടുത്തു വാക്ചാതുര്യം കൊണ്ട് യാഥാർത്ഥ്യം ആക്കി എത്രനാൾ നാം ഓരോരുരുത്തരും ജീവിക്കും ,കള്ളത്തരം പൊളിയുന്ന അന്ന് നാം  നാവു കൊണ്ട് കെട്ടിപ്പൊക്കിയ എല്ലാം തകർന്നു നമ്മളെ നമ്മുടെ വാക്കുകളെ ആരെങ്കിലും വിശ്വസിക്കുമോ ,സത്യം മാത്രം പറഞ്ഞു ജീവിക്കുക എല്ലാവരെക്കാളും കഴിവും പ്രാപ്തിയും ഉണ്ടെന്നു  പറഞ്ഞു വലിയ ആളായി ആരെയും ചെറുതാക്കാം കുറച്ചു നേരത്തെക്കോ കുറച്ചു ദിവസത്തെക്കോ,... എന്ത് ഫലം. x
ആദ്യം നായ കടിക്കാതിരിക്കാൻ നോക്കുക പിന്നെ  മതി വന്ധീകരണം ,വീട്ടിൽ കേറി കടിച്ച തെരുവുനായ ആസ്പത്രിയിൽ, പോലീസ് സ്റ്റേഷനിൽ  ഇനി കേറുന്നത് കോടതിയിൽ അത് കഴിഞ്ഞു നിയമസഭയിൽ അവസാനം പ്രധാന മന്ത്രിയെ കടിക്കുമോ എന്ന് ....ആർക്കറിയാം പാർലമെന്റിൽ കേറുമ്പോൾ കടുത്ത നിയമം ഇന്ത്യയിൽ വരട്ടെ കാണാം 

കൈചൂണ്ടി പലക

തൊടുപുഴയിൽ നിന്നും എറണാകുളത്തു നിന്നും വരുന്ന വാഹനത്തിന്റെ ഡ്രൈവർമാർ കട്ടപ്പന ഇടുക്കി കവല  ട്രൈബൽ സ്കൂളിൻറെ താഴെ ഈ കാണുന്ന മരത്തിൽ കയറി ഇലകൾ മാറ്റി ബോർഡ് വായിച്ചു മുൻപോട്ടു പോകണം, അഥവാ മരത്തിൽ കയറാൻ അറിയില്ലെങ്കിൽ തിരിച്ചു പോകുക.   പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവാദിത്വം കണ്ടല്ലോ .

മഴക്കാല റോഡു ശുനകന്മാർ

 അപകടം പിടിച്ച മഴക്കാല റോഡുകൾ,  കൂടാതെ റോഡുകൾ നന്നായി കാണാൻ കഴിയാത്ത വിധം കാടുകളും മുൾപടർപ്പുകളും റോഡിലേയ്ക്ക് ചാഞ്ഞു കിടക്കുന്നതും അപകട സാധ്യത കൂട്ടുന്നു ,......പഞ്ചായത്തോ, PWD യോ തൊഴിൽ ഉറപ്പോ വെട്ടി മാറ്റുന്നില്ല ,പൊതുമരാമത്ത് വകുപ്പിനാണ് ഉത്തരവാദിത്വം കൂടുതൽ ,.. റോഡിൽ ഇറങ്ങി നടക്കാൻ പറ്റുമോ പട്ടിക്കു പട്ടയം കിട്ടിയതുപോലെയാ ഓടിച്ചു കാട്ടിൽ കയറ്റുകയാ നായകൾ    , ഓടിയാലോ റോഡിലെ നാലു കുഴികളിൽ ചാടാതെ രക്ഷപെടാൻ പറ്റില്ല ,  നമ്മുടെ നികുതിപ്പണം എവിടെയാണ് ഉപയോഗിക്കുന്നത്.,      മന്ത്രിമുതലാളിമാർക്ക് ദന്തമന്തിരം പണിയാനും ആർഭാട വിദേശ യാത്രക്കും രാപകലില്ലാതെ ഫോണ്‍ വിളിച്ചു കളയാനും ആണോ .  കുറെ മൃഗസ്നേഹികൾ കേരളത്തിലും  ഇന്ത്യയിലും ഉണ്ട് ,  അവരെ കുറ്റം പറയുകയല്ല , ക്ഷമാപണം ചോദിച്ചു കൊണ്ട് ഒരു കാര്യം പറയട്ടെ    മനുക്ഷ്യരെ നിർദാക്ഷിണ്യം ഉപദ്രവിക്കുന്നവയെ (തെരുവുനായ) പിടിച്ചു കൂട്ടമായിട്ട് ഇവരുടെ വീടിന്റെ ഗേറ്റിനകത്ത് കയറ്റി വിട്ട് ഗേറ്റടയ്ക്കണം.   അപ്പോൾ അറിയാം വ്യാജ മൃഗസ്നേഹവും ഉള്ളിലെ ക്ഷോഭവും.   ഈ മൃഗസ്നേഹികൾ എന്തുകൊണ...

നാം സൂക്ഷിക്കുക നമുക്കുവേണ്ടി.

റോഡുകളുടെ കിടപ്പ് പല സ്ഥലങ്ങളിലും വാഹനങ്ങളുടെ പോക്കുവരവിനു അനുയോജ്യമായ വിധത്തിലല്ല.  വളവുകളുടെ കാര്യത്തിലാണ് ഏറ്റവും അധികം പിശക് സംഭവിച്ചിരിക്കുന്നത്. ഇടതു വശത്തേയ്ക്ക് ആണ് വളവു തിരിയുന്നതെങ്കിൽ വലതു വശം ഉയർന്നും ഇടതു വശം താഴ്ന്നും ആണ് കിടക്കേണ്ടത്‌.  വലതു വശത്തേക്ക് ആണെങ്കിൽ നേരെ തിരിച്ചും.    എന്നാൽ ഈ രീതി പലയിടത്തും കാണാനില്ല.   മിക്ക ഇടത്തും റോഡിന്റെ നടുഭാഗം ഉയർന്നും ഇരുവശങ്ങൾ താഴ്ന്നും വാഹനങ്ങൾ വശത്തേക്ക് ചരിഞ്ഞു പോകുംവിധമാണ് കിടക്കുന്നത്.  ഇത് കൂടുതൽ ആപതതാകുന്നത്‌ വാഹനങ്ങൾക്ക്സൈഡ് കൊടുക്കുമ്പോഴാണ്.   കൂടുതൽ വേഗത്തിൽ വരുന്ന വാഹനങ്ങൾ അപരിചിതമായ വളവുകളിൽ അപകടം ഉണ്ടാക്കുന്നത് ഇക്കാരണത്താൽ ആണ്.                      റോഡുകളുടെ നിർമ്മാണത്തിലെ സാങ്കേതിക തകരാർ ആണ് 85 ശതമാനവും ബാക്കി 15 ശതമാനം അപരിചിതമായ റോഡുകളിൽ വേഗത കുറയ്ക്കാതെ പോകുന്നതും.   റോഡുകളിലെ ഈ അപാകതകൾ ഹൈവേകളിൽ വളരെ കുറവാണെന്ന് പറയാതിരിക്കാൻ കഴിയില്ല.  ചെറിയ ഗ്രമാങ്ങളിലൂടെയുള്ള ഗതാഗതം വളരെ ശ്രദ്ധിക്കണം ഹൈവേയിൽ കയറിയാൽ ചില വിരുത്ന...
ഭരണകൂടങ്ങൾ ജനങ്ങൾക്ക്‌ വേണ്ടിയാണെന്ന് ഭരിക്കുന്നവർ അറിയാതെ ഭരിക്കാൻ കയറിയാൽ,ഭരിക്കുന്നവരുടെ മൂല്യം എന്താണ്?      ഭരണതന്ത്രം അറിയാതെയും,  വിദ്യാഭ്യാസവും സംസ്കാരവും ഇല്ലാത്തവരുമായ സ്ഥാനാർഥികളെ ജയിപ്പിച്ചു വിടുന്ന നമ്മളെപ്പോലെയുള്ള മണ്ടന്മാരായ ജനങ്ങൾ കണ്ടതാണ് ഇന്നലെ (13 മാർച്ച്‌ 2015)നിയമസഭയിൽ.         എന്തുചെയ്താലും ദിവസവേതനവും കളഞ്ഞു വെയിലത്ത്‌ ക്യൂ നിന്ന് വോട്ടു ചെയ്തു വിജയിപ്പിച്ചു വിട്ടാൽ കസേരയിൽ കയറിയിരുന്നാൽ ഉടനെ പൂർവ വൈരാഗ്യം പോലെ പെട്രോളിനും അരിക്കും പച്ചക്കറിക്കും വിലകൂട്ടി പ്രതികാരം ചെയ്തു സമാധാനം അടയുന്ന കേരളത്തിലെ സർക്കാരിനോട് ഒന്ന് ചോദിച്ചോട്ടെ? കരണ്ടിനും വെള്ളത്തിനും വില കൂട്ടി, വീടുകരവും കൂടി, സാധാരണക്കാരനോട് ഇങ്ങനെ ചെയ്താൽ ആരാണ് സഹിക്കുക.   പെട്രോളിനും ഡീസലിനും വില കുറയുമ്പോൾ നിത്യോപയോഗ സാധനങ്ങൾക്ക് എന്തുകൊണ്ട് വില കുറക്കുന്നില്ല.  ബജെറ്റും ഹർത്താലും കൊണ്ട് മനുഷ്യനെ ക്രൂശിക്കുകയല്ലേ സർക്കാർ,.ഇതിലും നല്ലത് രാജഭരണം തന്നെ. [[[[[