പോസ്റ്റുകള്‍

2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വെള്ളം കുടിപ്പിക്കും

കടുത്ത വേനൽ കേരളത്തിലെ പല കുളങ്ങളും കിണറുകളും വറ്റിപ്പോയി,   കുടിവെള്ളത്തിനുവേണ്ടി ജനം  വളരെ  കഷ്ടപ്പെടുന്നു.         ,നിങ്ങളെയൊക്കെ വെള്ളം കുടിപ്പിക്കും എന്ന് പറഞ്ഞു കസേരയിൽ കയറിയവർ  ജപ്പാൻ കുടിവെള്ള പദ്ധതി എന്ന് പറഞ്ഞാൽ  ജപ്പാനിൽ പോയി കുടിക്കാനാണ് പറഞ്ഞതെന്ന് പറഞ്ഞാൽ എന്ത് ചെയ്യാൻ  പറ്റും നമുക്ക് .      മാധ്യമങ്ങൾ  പൾസറിന്റെയും  മലബാറിലെ "വികാരി" അച്ഛന്റെയും പിന്നാലെ ആണ്. ശക്തിയായി വിഷയം  നിയമസഭയിൽ അവതരിപ്പിക്കാൻ ആരുണ്ട് ഈ കേരളത്തിൽ ..       
കായലിൽ തപ്പി ,അഴുക്കുചാലിൽ തപ്പി ,കോയമ്പത്തൂരിൽ തപ്പി ,ഇനി പൾസർ സുനി പറയുകയാണ് ധനുഷ്‌കോടി പാലത്തിൽ നിന്നും താഴത്തിട്ടു എന്ന്  ,അവിടെയും പോലീസ് തപ്പുമോ ?  ദൃശ്യം സിനിമയിലേതു പോലെ ലോറിയുടെ പുറത്തെറിഞ്ഞു എന്ന് പറഞ്ഞാൽ എവിടെപ്പോയി തപ്പും നമ്മുടെ പോലീസ് ,പൂച്ച എലിയെ ഇട്ടു കളിപ്പിക്കും പോലെയല്ലേ ഇത് .

ജീവിക്കണം

ജീവിക്കണം എന്ന തോന്നലാണ് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ലക്‌ഷ്യം ആശ ആഗ്രഹം എന്നിവ ഇല്ലാത്ത മനുഷ്യർ ഉണ്ടോ ? ആഗ്രഹങ്ങൾ സാധിച്ചാൽ പിന്നെ അത്യാഗ്രഹം ആണ്.കുഞ്ഞു നാളിൽ വലുതാകണം എന്നാഗ്രഹം, വലുതായാൽ വെട്ടിപ്പിടിക്കാൻ ഉള്ള ഓട്ടം. ആ ഓട്ടത്തിൽ പലർക്കും കാലിടറും.  ചിലർ ലക്ഷ്യത്തിലെത്തും.    ചിലർ അധ്വാനിച്ചും ചിലർ കുറുക്കു വഴികളിലൂടെയും ജീവിതം മെച്ചമുള്ളതാക്കും////  അഞ്ചു തലമുറയ്ക്കു സുഗമായി ജീവിക്കാൻ ഉള്ളത് സമ്പാദിച്ചു വച്ചാലും നിർധനരെ അല്പം പോലും സഹായിക്കാത്ത എത്രയോ വ്യക്തികൾ ഉണ്ട്.. അലക്‌സാണ്ടർ രാജാവ് കാണിച്ചു തന്ന മാതൃക പോലെ ആരും ഈ ഭൂമിയിൽ നിന്നും ഒരു സമ്പാദ്യവും മരണത്തോടു കൂടെ കൊണ്ടുപോകുന്നില്ല.എന്നിട്ടും ഈ മനുഷ്യർ എന്തേ ഇങ്ങനെ. ////