പോസ്റ്റുകള്‍

2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മുൻകൂർ പണം

മഴക്കാലം ജൂണിൽ തുടങ്ങുമെന്നും, മഴ തുടങ്ങിയാൽ റോഡ് ടാറിങ് ചെയ്യാൻ കഴിയില്ലെന്നും സർക്കാരിനും പൊതുമരാമത്തു വകുപ്പിനും നന്നായി അറിയാവുന്ന കാര്യമായിട്ടും, എന്ത് കൊണ്ട് അറ്റകുറ്റപ്പണികൾ  ചെയ്യുന്നുന്നില്ല?.      പുതിയ വാഹനം വാങ്ങുമ്പോൾ തന്നെ ഗതാഗത നികുതി നൽകിയാണല്ലോ വാഹനങ്ങൾ റോഡിലൂടെ പോകുന്നത് , അങ്ങനെയെങ്കിൽ മുൻകൂർ പണം വാങ്ങിയാൽ കൂടുതൽ ഉത്തരവാദിത്തത്തോടെ ചെയ്തു കൊടുക്കേണ്ട കടമ റോഡ് ടാക്സ് വാങ്ങുന്ന വകുപ്പിയിനോ സർക്കാരിനോ ഇല്ലേ? റോഡിലെ കുഴിയിൽ ഇറങ്ങി പോകുന്ന വാഹനങ്ങളുടെ  തേയ്മാനം റിപ്പയറിങ് അപകടം ഇതിനെല്ലാം ഉത്തരവാദിത്തം മുൻ‌കൂർ പണം വാങ്ങുന്നവർക്കില്ലേ? മഴയായതു  കൊണ്ടാണ് റോഡ് നന്നാക്കാത്തത് എന്ന് പറയുന്നത് ന്യായമാണോ?.  ഗുരുതരാവസ്ഥയിലായ രോഗികളെയും കൊണ്ട് ഗട്ടർ നിറഞ്ഞ റോഡിലൂടെ  ആംബുലൻസിലോ  മറ്റേതെങ്കിലും വാഹനങ്ങളിലോ പോകുന്പോൾ ആ വാഹനത്തിന്റെ ഡ്രൈവർ അനുഭവിക്കുന്ന ടെൻഷൻ,   സമയത്തിന് അടുത്ത ആസ്പത്രിയിൽ എത്തിക്കാൻ കഴിയാതെ വരുമ്പോഴാണ്.ആരോട് പരാതി പറയും നമ്മൾ ,,,,,,,,,,,,,,,,,,,,,
നാളെയെപ്പറ്റി മുൻകൂട്ടി കാണുന്ന ഇതുപോലത്തെ സർക്കാരിനെ അനു "മോദി"ക്കാതെ വയ്യ___ ഗോവധ നിരോധനം കേന്ദ്രം കർക്കശമാക്കിയത് ഇന്ധനത്തിന് വില കൂടുമെന്നും ,കാളവണ്ടി യുഗത്തിലേക്ക് നാം പോകേണ്ടി വരുമെന്നും അറിയാവുന്നതു കൊണ്ടാണ് AM I RIGHT?
ഒന്നിനുമല്ലാതെ എന്തിനോ തുടങ്ങിയ ജീവിതം  ഒന്നുമില്ലായ്മയിൽ തുടങ്ങി  ഒരിടത്തും എത്താതെ മടങ്ങുന്ന ജീവിതം  നമ്മളെന്തിനോ വേണ്ടി ഓടുകയാണിന്നും