ജിഷ വധം

''ശിക്ഷ എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടല്ല പ്രതികൾ കുറ്റം ചെയ്യുന്നത് ,ശിക്ഷ എന്തായിരിക്കുമെന്ന് അറിഞ്ഞാൽ കുറ്റകൃത്യങ്ങൾ കുറയും"       ജിഷ വധം ശരിക്കും നമ്മെ ചിന്തിപ്പിക്കുന്ന ചില കാര്യങ്ങൾ പറയാതിരിക്കാൻ പറ്റില്ല         --കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ ക്രൂര കുറ്റവാളികൾക്ക് പോലും  100 ൽ 99 ശതമാനവും 5000 രൂപ പിഴയോ, 6 മാസമോ  ,3 വർഷം തടവോ അതുമല്ലെങ്കിൽ ജീവപര്യന്തമോ മാത്രം .   അമേരിക്ക ഉൾപെട്ട യൂറോപ്യൻ രാജ്യങ്ങളിൽ  90 ,130 ,900 വർഷം തടവ്, വധശിക്ഷ  എന്നിങ്ങനെ കുറ്റകൃത്യങ്ങളുടെ കാഠിന്യം പരിഗണിച്ചു കൊടുക്കാറുണ്ട്.    ഇത് കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ഭയം ഉളവാക്കും.    ഇന്ത്യയിൽ ആണെങ്കിൽ വധശിക്ഷ എന്ന് കേട്ടാൽ പ്രതിയുടെ ക്രൂരതയുടെ കാഠിന്യം പോലും നോക്കാതെ എവിടെനിന്നൊക്കെയോ ആരൊക്കെയോ അതിനെതിരായി ഉയിർത്തെണീൽക്കും...ഗൾഫ്‌ രാജ്യങ്ങളിൽ ജയിലിൽ ആയാൽ  പുറത്തു വരാനുള്ള ബദ്ധപ്പാട് മിക്ക പ്രവാസികൾക്കും അറിയാം. ദാക്ഷിണ്യവും വിട്ടുവീഴ്ചയില്ലാത്ത നിയമ നടപടികളും ശിക്ഷയും,ബന്ധുക്കളെയോ ഉറ്റവരെയോ കാണാനും കഴിയില്ല.   അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ വന്നു ജോലി ചെയ്യുന്നതുപോലെ ഒരു രേഖകളും ഒരിടത്തും എല്പിക്കാതെ നമുക്കും ഗൾഫ്‌ രാജ്യങ്ങളിൽ യഥേഷ്ടം  പോയി വരാനും ജോലി എടുക്കാനും  നിയമം ഉണ്ടായിരുന്നു  എങ്കിൽ ഇന്നത്തെ (2016 ) കേരളത്തിലെ സ്ഥിതി ഗൾഫിലും ഉണ്ടായേനെ.പ്രതികൾ കുറ്റം ചെയ്തിട്ട് അന്നേക്കു അന്ന് നാട്ടിൽ എത്തും.     ഗൾഫിലെ ചില കനിവില്ലാത്ത പണക്കൂമ്പാരദുഷ്ടന്മാർ പ്രവാസികളോട് ചെയ്യുന്ന അതി ക്രൂരമായ പീഡന പ്രവർത്തനങ്ങൾ അടിമപ്പണികൾ  പാസ്പോർട്ട്‌ പിടിച്ചുവയ്ക്കൽ,നാട്ടിലേക്ക് വിടാതിരിക്കൽ.ശമ്പളം കൊടുക്കാതിരിക്കൽ, മാനസിക പിരിമുറുക്കം അനുഭവിക്കേണ്ടി വരുന്ന ജോലികൾ, ഇതിനെല്ലാം പ്രത്യേകിച്ച് മലയാളികൾ പ്രതികാരം ചെയ്തു നാട്ടിലെത്തും. "അവനിട്ട് നല്ലൊരു പണി" കൊടുക്കും..  എത്രയോ നല്ല അറബികളും ഉണ്ട് .അന്യസംസ്ഥാന തൊഴിലാളികൾക്ക് കർശന നിയമം കേരളത്തിൽ നടപ്പാക്കണം. തിരിച്ചറിയൽ രേഖകൾ അതാത് പോലീസ് സ്റ്റേഷനിൽ പിടിച്ചു വയ്ക്കണം അതിനുശേഷമേ ജോലി കൊടുക്കാവൂ.തിരിച്ചറിയൽ രേഖയില്ലാതെ ട്രെയിനിൽ പോലും ടിക്കറ്റ് കൊടുക്കരുത് .യാത്ര ചെയ്യാൻ അനുവദിക്കയും അരുത്.ഇത് തിരിച്ചും നമുക്കും ഒരു നിയമമായി അന്യ സംസ്ഥാനങ്ങളും എടുത്താൽ അന്യ നാട്ടിൽ പോയി നല്ല രീതിയിൽ ജീവിക്കുന്ന മലയാളികൾക്കും ബാധകം ആകും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൈചൂണ്ടി പലക